ADVERTISEMENT

മക്ക∙ ഹജ് അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കിയ തീർഥാടകർ നിറഞ്ഞമനസ്സോടെ ബലിപെരുന്നാൾ ആഘോഷിച്ചു. എല്ലാ ഗർഫ് രാജ്യങ്ങളും ഇന്നലെ പെരുന്നാൾ തിളക്കത്തിലായിരുന്നു. കേരളത്തിൽ ഇന്നാണു പെരുന്നാൾ. 

മിനായിൽ സാത്താന്റെ പ്രതീകമായ ജംറയിൽ ആദ്യ കല്ലേറുകർമം നടത്തിയ ശേഷമാണു ഹജ് തീർഥാടകർ മക്കയിലെത്തി കഅബ പ്രദക്ഷിണം, ബലിയർപ്പണം, തലമുണ്ഡനം എന്നീ കർമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് തീർഥാട‌ന വസ്ത്രം (ഇഹ്റാം) മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാൾ ആഘോഷങ്ങളിലേക്കു കടന്നു.

തിങ്കളാഴ്ചത്തെ അറഫ സംഗമത്തിനു ശേഷം മുസ്‌ദലിഫയിൽ വിശ്രമിച്ച തീർഥാടകരെ 20 പേരെ വീതം 3000 ബസുകളിലാണു മിനായിൽ കല്ലേറു കർമത്തിനായി എത്തിച്ചത്. പിന്നീട് മക്കയിലും ഇതേ രീതിയിൽ എത്തിച്ച് വ്യത്യസ്ത സമയങ്ങളിലായി പ്രദക്ഷിണത്തിന് സൗകര്യമൊരുക്കി.

കർശന ആരോഗ്യസുരക്ഷ ഉറപ്പാക്കിയുള്ള ഹജ് ലോകത്തിനു മാതൃകയായി. സൗദിയിൽ താമസിക്കുന്ന നൂറിലേറെ മലയാളികളടക്കം 60,000 പേർക്കാണ് ഹജ്ജിന് അവസരം നൽകിയത്. ഇന്നും നാളെയും മിനായിൽ താമസിച്ചു ഹാജിമാർ കല്ലേറു കർമം തുടരും. 

Content Highlight: Bakrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com