ADVERTISEMENT

ബെയ്ജിങ് ∙ കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന അതിവേഗ മാഗ്‌ലെവ് ട്രെയിൻ ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്റർ വരെ വേഗത്തിൽ ഓടാവുന്ന ട്രെയിൻ ഷാൻദോങ് പ്രവിശ്യയിലെ ക്വിങ്ദവോയിലാണ് ആദ്യ ഓട്ടം നടത്തിയത്.

പരമ്പരാഗത രീതിയിൽ റെയിൽ പാളത്തിലൂടെ ചക്രം ഉപയോഗിച്ചല്ല ഇവ സഞ്ചരിക്കുക. പകരം മാഗ്നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിൽ ഓടുന്നതിനാൽ കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു.

വിമാനങ്ങൾക്കും നിലവിലുള്ള അതിവേഗ ട്രെയിനുകൾക്കും ഇടയിൽ വരുന്ന ഈ വാഹനത്തിൽ 2 മുതൽ 10 വരെ കംപാർട്മെന്റുകളാവാം. ഒരു കംപാർട്മെന്റിൽ 100 യാത്രക്കാരെ കൊണ്ടുപോകാം. 2020 ജൂണിൽ വിജയകരമായി പരീക്ഷണയാത്ര നടത്തിയിരുന്നു.

English Summary: China unveils 600 kilometres per hour superfast maglev train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com