പാക്കിസ്ഥാനിൽ മുൻ നയതന്ത്ര പ്രതിനിധിയുടെ മകൾ കൊല്ലപ്പെട്ടു
Mail This Article
×
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ നയതന്ത്ര പ്രതിനിധി ഷൗക്കത് മുകടത്തിന്റെ മകൾ നൂർ മുകടം (27) ഇസ്ലാമാബാദിൽ വെടിയേറ്റു മരിച്ചു. ഷൗക്കത് ദക്ഷിണ കൊറിയയിലും കസഖ്സ്ഥാനിലും പാക്കിസ്ഥാൻ അംബാസഡർ ആയിരുന്നു. സംഭവത്തിൽ നൂറിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 16ന് ഇസ്ലാമാബാദിലെ അഫ്ഗാൻ അംബാസഡറുടെ മകളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നത്തിലേക്കാണു പോകുന്നത്. തട്ടിക്കൊണ്ടു പോയതിനെക്കുറിച്ചു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു പാക്കിസ്ഥാന്റെ വാദം.
English Summary: Former Pakistani diplomat's daughter murdered in Islamabad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.