ADVERTISEMENT

ലോകത്തിലെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ് എന്ന ഗിന്നസ് ലോകറെക്കോർഡ് നേടിയിരിക്കുകയാണ് ‘ക്രീം ഡി ലാ ക്രീം പോം ഫ്രീറ്റ്’. പ്രത്യേകയിനം ഉരുളക്കിഴങ്ങുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഈ ഫ്രഞ്ച് ഫ്രൈസിലും കൂടെയുള്ള സോസിലും ട്രഫിൾസ് എന്നറിയപ്പെടുന്ന അപൂർവയിനം കൂണുകളും ഉപയോഗിച്ചിട്ടുണ്ട്. 

അലങ്കാരത്തിനായി ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും വിതറിയിരിക്കുന്നു. ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയിലാണ് ഇതു വിളമ്പുന്നത്. ഒരു പ്ലേറ്റിന് 200 ഡോളർ (ഏകദേശം 15,000 രൂപ) ആണു വില. ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല 70,000 രൂപയുടെ ഐസ്ക്രീമും 20,000 രൂപയുടെ ബർഗറും ഇവിടെ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com