ADVERTISEMENT

കാബൂൾ ∙ വീട്ടുജോലിക്കാർ, ബാർബർമാർ, കാവൽക്കാർ, പാചകക്കാർ... വിദേശികൾക്കു വേണ്ടി ചെറിയ ജോലികൾ ചെയ്തുകൊണ്ടിരുന്ന അഫ്ഗാൻ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. താലിബാൻ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ വിദേശ പൗരൻമാർ രാജ്യം വിട്ടതോടെ ഇവരുടെ ജോലി നഷ്ടമായി വരുമാനം നിലച്ചു. 

കഴിഞ്ഞ മാസത്തെ ശമ്പളം തരാതെയാണു താൻ ജോലി ചെയ്തിരുന്ന യുഎസ് ട്രാൻസ്പോർട്ട് കമ്പനി പൂട്ടിപ്പോയതെന്നു കാബൂളിലെ വാഹന മെക്കാനിക്കായ ഖൈറുദീൻ പറയുന്നു. ഒരുമാസം 30,000 രൂപയോളം കിട്ടിക്കൊണ്ടിരുന്നതാണു ഖൈറുദീന്. ഇനി എന്തു ചെയ്യണമെന്നറിയില്ല. ഭാര്യയും 4 മക്കളുമുണ്ട്. 

അഫ്ഗാനിസ്ഥാന്റെ ആകെ വരുമാനത്തിന്റെ 40 % വിദേശസഹായമാണ്. 4 കോടിയോളം വരുന്ന ജനസംഖ്യയിൽ പകുതിയും ദിവസം 140 രൂപയിൽ കുറഞ്ഞ വേതനത്തിലാണു കഴിയുന്നത്. സൈനികരായും സംരംഭകരായും വിവിധ ഉദ്യോഗസ്ഥരായും അഫ്ഗാനിൽ ജീവിച്ച വിദേശികളിൽ നിന്നു നല്ലൊരു തുക പലയിനത്തിൽ നാട്ടിൽ കിട്ടുന്നുണ്ടായിരുന്നു. ഇവരെ ഉദ്ദേശിച്ചാണ് നാട്ടുകാർ ഭക്ഷണശാലകളും കടകളും മറ്റും തുടങ്ങിയത്. ഇവയെല്ലാം പൂട്ടിയ അവസ്ഥയിലാണ്. 

ബാർബർമാർക്കാണ് ഏറ്റവും ആശങ്ക. ഒരുമാസം മുൻപു വരെ ആഴ്ചയിൽ 7000 രൂപ വരെ കിട്ടിയിരുന്നു. മുൻ ഭരണത്തിൽ ബാർബർ ഷോപ്പുകൾ നിരോധിച്ച താലിബാൻ ഇത്തവണ എന്തു ചെയ്യുമെന്ന് അറിയില്ല. പലരും പാശ്ചാത്യ മുടിവെട്ട് ശൈലികളുടെ പരസ്യങ്ങൾ കടകളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. 

അഫ്ഗാനിസ്ഥാൻ വിടാൻ താൽപര്യപ്പെടുന്നവർ ബ്രിട്ടണിന്റെയും കാനഡയുടെയും എംബസികളിൽ ഏൽപിക്കാനായി പേരു വിവരങ്ങൾ എംബസികൾക്കു മുന്നിൽ നിർത്തിയിട്ട സൈനിക വാഹനത്തിൽ നിക്ഷേപിച്ചപ്പോൾ. വരും വർഷങ്ങളിൽ 20000 പേർക്ക് അഭയം നൽകാൻ കഴിയുമെന്നു ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആയിരക്കണക്കിനു പേരാണു അപേക്ഷകളുമായി കാത്തു നിൽക്കുന്നത്. ചിത്രം:എഎഫ്പി
അഫ്ഗാനിസ്ഥാൻ വിടാൻ താൽപര്യപ്പെടുന്നവർ ബ്രിട്ടണിന്റെയും കാനഡയുടെയും എംബസികളിൽ ഏൽപിക്കാനായി പേരു വിവരങ്ങൾ എംബസികൾക്കു മുന്നിൽ നിർത്തിയിട്ട സൈനിക വാഹനത്തിൽ നിക്ഷേപിച്ചപ്പോൾ. വരും വർഷങ്ങളിൽ 20000 പേർക്ക് അഭയം നൽകാൻ കഴിയുമെന്നു ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആയിരക്കണക്കിനു പേരാണു അപേക്ഷകളുമായി കാത്തു നിൽക്കുന്നത്. ചിത്രം: എഎഫ്പി

English Summary: Expat exodus robs Afghans of income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com