ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ താമസവീസ ഉള്ളവർ കോവിഡ് വാക്സീൻ എടുത്തിട്ടില്ലെങ്കിലും രാജ്യത്ത് മടങ്ങിയെത്താം. ഇവർ ഒമാനിൽ 7 ദിവസം പൊതുക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസത്തെ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാം. യാത്രയുടെ 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനയുടെ ക്യുആർ കോഡ് സഹിതമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം വിമാനം കയറാൻ. ഒമാൻ വിമാനത്താവളത്തിൽ വീണ്ടും പരിശോധനയുണ്ട്. വാക്സീൻ സ്വീകരിച്ചവർക്കു മാത്രമേ പ്രവേശനമുള്ളൂ എന്ന നിബന്ധന നീക്കിയതോടെ, വലിയ കടമ്പ ഒഴിവായ ആശ്വാസത്തിലാണു പ്രവാസികൾ. 

ബഹ്റൈൻ യാത്ര: വാക്സീനെടുത്തവർക്ക്കോവിഡ് രേഖ വേണ്ട

ബഹ്റൈൻ അംഗീകരിച്ച കോവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് ഇനി യാത്രയ്ക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട. കോവിഡ് കൂടുതലുള്ള രാജ്യങ്ങളുടെ ചുവപ്പുപട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതോടെയാണിത്. ബഹ്‌റൈനിൽ എത്തുന്ന ഉടനെയും പിന്നീട് 5,10 ദിവസങ്ങളിലും പിസി‌ആർ പരിശോധന നടത്തണം. അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ, സിനോഫാം, സ്പുട്നിക് എന്നിവയാണു ബഹ്റൈൻ അംഗീകരിച്ച വാക്സീനുകൾ.

കുവൈത്ത് യാത്ര: ബുക്കിങ് തുടങ്ങി

ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ജസീറ എയർവേയ്സ് ബുക്കിങ് തുടങ്ങി. 8 വരെ കൊച്ചിയിൽനിന്ന് സീറ്റ് ഇല്ലെന്നാണു വെബ്സൈറ്റിൽ പറയുന്നത്. അതേസമയം, അടുത്തയാഴ്ച കൊച്ചി – കുവൈത്ത് ടിക്കറ്റിന് 1.75 ലക്ഷത്തിലേറെയാണു നിരക്ക്. കുവൈത്ത് എയർവേയ്സും എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ ഇന്ത്യൻ വിമാനക്കമ്പനികളും ബുക്കിങ് ആരംഭിക്കുന്നതോടെ നിരക്കു കുറയുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com