ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് നയിക്കും. താലിബാൻ സ്ഥാപകൻ മുല്ലാ ഉമറിനൊപ്പം പ്രവർത്തിച്ച അഖുന്ദ്, മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുൽ ഗനി ബറാദർ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും.

മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്, മുല്ല അബ്ദുൽ ഗാനി ബറാദർ, സിറാജുദ്ദീൻ ഹഖാനി, ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ്
മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്, മുല്ല അബ്ദുൽ ഗാനി ബറാദർ, സിറാജുദ്ദീൻ ഹഖാനി, ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ്

മുല്ലാ ഉമറിന്റെ മകൻ മുല്ലാ യാക്കൂബാണു പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവൻ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനി ആഭ്യന്തര മന്ത്രി. അമീർഖാൻ മുത്തഖി വിദേശകാര്യമന്ത്രിയും താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമാകും. എല്ലാ നിയമനങ്ങളും താൽക്കാലികമാണെന്ന് താലിബാൻ വക്താവ് പറഞ്ഞു.

താലിബാന്റെ അധികാര നിർണയ കൗൺസിൽ മേധാവിയായ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ഇപ്പോൾ കാണ്ഡഹാറിലാണെന്നാണു സൂചന. മുൻപ് 1996 മുതൽ 2001 വരെയാണ് താലിബാൻ അഫ്ഗാൻ ഭരിച്ചത്. 

English Summary: Hassan Akhund to lead new Taliban government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com