പ്രകടനങ്ങൾ അടിച്ചമർത്താൻ താലിബാൻ; 2 പത്രപ്രവർത്തകർക്ക് പീഡനം

Media-persons-attacked-by-taliban
ക്ഷതമേറ്റ് സ്വാതന്ത്ര്യം... കാബൂളിൽ താലിബാന്റെ മർദനത്തിനിരയായ മാധ്യമപ്രവർത്തകർ ശരീരത്തിലെ പാടുകൾ കാണിക്കുന്നു. ചിത്രം: റോയിട്ടേഴ്സ്
SHARE

കാബൂൾ ∙ പൗരാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ കാബൂളിലും മറ്റ് അഫ്ഗാൻ പ്രവിശ്യകളിലും നടക്കുന്ന പ്രകടനങ്ങൾ അടിച്ചമർത്താൻ താലിബാൻ ഭരണകൂടം ശ്രമം തുടങ്ങി. പ്രകടനം നടത്തണമെങ്കിൽ നിയമ മന്ത്രാലയത്തിൽ നിന്ന് 24 മണിക്കൂർ മുൻപ് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു. 

ഇതിനിടെ, താലിബാൻ പിടികൂടിയ 2 മാധ്യമപ്രവർത്തകർക്ക് തടവിൽ ക്രൂരമർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച കാബൂളിൽ വനിതകൾ നടത്തിയ പ്രകടനം റിപ്പോർട്ട് ചെയ്ത തങ്ങളുടെ 2 പത്രപ്രവർത്തകരെയാണ് പീഡിപ്പിച്ചതെന്ന് എഷിലാത് റൊസ് പത്രത്തിന്റെ എഡിറ്റർ സാക്കി ദരിയാബി പറഞ്ഞു. തഖി ദരിയാബി, നെമത്തുല്ല നഖ്ദി എന്നിവരുടെ രക്തമൊലിപ്പിച്ചു നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇവർക്കു മർദനമേറ്റ കാര്യം അന്വേഷിക്കുമെന്ന് പേരു വെളിപ്പെടുത്താതെ താലിബാൻ മന്ത്രി പറഞ്ഞു. 

കാബൂളിലെ നാഷനൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ കടന്നുകയറിയ താലിബാൻകാർ സംഗീതോപകരണങ്ങൾ നശിപ്പിച്ചു. ബുധനാഴ്ച പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവം. ഇതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ഫവാദ് അന്തരാബി എന്ന സംഗീതജ്ഞനെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. 

വനിതകളുടെ അവകാശങ്ങളെ മാനിക്കണമെന്നും അഫ്ഗാനിസ്ഥാനെ ഭീകരപ്രവർത്തനത്തിന്റെ വളർത്തുകേന്ദ്രമാക്കരുതെന്നും ലോകത്തെ ഏറ്റവും വലിയ മുസ്​ലിം രാഷ്ട്രമായ ഇന്തൊനീഷ്യ ആവശ്യപ്പെട്ടു.

English Summary: Afghan Journalists Beaten By Taliban For Covering Women's Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA