ട്രംപ് രാഷ്ട്രീയ ഗോദയിൽ നിന്ന് ബോക്സിങ് റിങ്ങിലേക്ക്; ശനിയാഴ്ച ബോക്സിങ് ഡേ

Trump
ഡോണൾഡ് ട്രംപ്
SHARE

വാഷിങ്ടൻ ∙ രാഷ്ട്രീയ ഗോദയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബോക്സിങ് റിങ്ങിലേക്ക്. ഇക്കുറി ബോക്സിങ് കമന്റേറ്ററായാണു മുൻ പ്രസിഡന്റിന്റെ രംഗപ്രവേശം.

ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ‘‘വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്’’ എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20 ാം വാർഷിക ദിനത്തിലാണു ട്രംപിന്റെ ബോക്സിങ് ഡേ. റിങ്ങിൽ‍ നേരത്തേ നിശ്ചയിച്ചിരുന്ന ബോക്സർക്കു കോവിഡായതിനാലാണ് അവസാന നിമിഷം ഹോളിഫീൽഡ് കയറുന്നത്. 50 ഡോളറാണ് ടിവിയിൽ കാണുന്നതിനു നിരക്ക്. 

English Summary: Former American president Donald Trump to boxing ring

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA