ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്നു ജർമനി വെളിപ്പെടുത്തി. ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫിസ് (ബികെഎ) 2019 ൽ ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നു സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തായത്. അതേസമയം, സോഫ്റ്റ്‌‌വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണു വിശദീകരണം.ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗസസ് ഉപയോഗം സ്ഥിരീകരിച്ചതായി വിവിധ ജർമൻ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. 

English Summary: Germany says used pegasus spy software

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com