മാർ ആവ്വ റോയേൽ കൽദായ സഭാ പാത്രിയർക്കീസ്

HIGHLIGHTS
  • സ്ഥാനാരോഹണം സ്ലീവാ തിരുനാൾ ദിനമായ 13ന്
Mar-Awa-Royel
മാർ ആവ്വ റോയേൽ
SHARE

തൃശൂർ ∙ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവ്വ റോയേൽ (46) തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയ ഭദ്രാസനാധിപനാണ്. സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണു സഭയുടെ 122–ാം പാത്രിയർക്കീസായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാർ ആവ്വ റോയേലിന്റെ സ്ഥാനാരോഹണം സ്ലീവാ തിരുനാൾ ദിനമായ 13നു നടക്കും. സിനഡ് അധ്യക്ഷൻ ആർച്ച്ബിഷപ് മാർ മീലിസ് സയ്യായുടെ മുഖ്യകാർമികത്വത്തിൽ എർബിലിലെ മാർ യോഹന്നാൻ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണു ചടങ്ങ്.

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവരും സഹകാർമികരാകും. കൽദായ സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂർ ആണ്.

Content Highlight: Mar Awa Royel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA