യുഎഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം

UAE
പ്രതീകാത്മ ചിത്രം
SHARE

ദുബായ്∙ നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും.

നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കമായിരുന്നു. നഴ്സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും.

5 വർഷം കൊണ്ട് 10% സ്വദേശിവൽകരണം

∙ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന േതാതിൽ 5 വർഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം.

∙ സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ്.

∙ജോലി നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസംവരെ സാമ്പത്തിക സഹായം.

English Summary: 10% of UAE private sector workers should be Emiratis in five years, says government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA