9/11: സൗദിക്കു പങ്കുള്ളതായി തെളിവില്ല: രഹസ്യ രേഖ പുറത്തുവിട്ട് എഫ്ബിഐ

20-years-anniversary-of-world-trade-centre-attack
A hijacked commercial plane crashing into the World Trade Center in New York. (File) Photo Credit :Seth Mcallister / AFP..
SHARE

വാഷിങ്ടൻ ∙ മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്. ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു. ഇവർക്ക് സൗദി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നൽകിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരക്കേസിൽ നിർണായകമാവും ഈ രേഖകൾ.

ഭീകരർക്കു സൗദി സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗൂഢാലോചനയിലും സൗദി സർക്കാരിനും പങ്കുള്ളതായി തെളിവില്ല. എന്നാൽ, സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാവാം എന്നും പറയുന്നു. അൽ ഖായിദയ്ക്ക് സൗദി നേരിട്ടു സഹായം നൽകിയതിനും തെളിവില്ല.

English Summary: 9/11 attacks: FBI report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA