ADVERTISEMENT

സോൾ ∙ യുഎസുമായുള്ള ആണവനിരായുധീകരണ ചർച്ച ഫലവത്താകാത്ത സാഹചര്യത്തിൽ ഉത്തരകൊറിയ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേരുന്നതിനു തൊട്ടു മുൻപാണ് മിസൈൽ പരീക്ഷണം. 

1500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആണവപോർമുന വഹിക്കാൻ ശേഷിയുള്ളതാണെന്നു കരുതുന്നു. ഏകാധിപതിയായ പ്രസിഡന്റ് കിം ജോങ് ഉൻ ആവശ്യപ്പെട്ട പ്രകാരമുള്ള ശേഷി വികസിപ്പിച്ചെടുക്കാനായി 2 വർഷമെടുത്തെന്നാണു വാർത്തകൾ.

English Summary: North Korea tests cruise missile with nuclear warhead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com