ADVERTISEMENT

ന്യൂയോർക്ക്∙  ഏറ്റവും പുതിയ ഐഫോൺ മോഡലുകളായ ഐഫോൺ 13, ഐഫോൺ 13 മിനി,പ്രോ, പ്രോ മാക്സ് എന്നിവ കലിഫോർണിയയിൽ നടന്ന ചടങ്ങിൽ ആപ്പിൾ പുറത്തിറക്കി. ആപ്പിളിന്റെ പുതിയ എ15 ബയോണിക് ചിപ്പ്സെറ്റുള്ള ഫോണുകൾക്ക് 6 കോറുള്ള പ്രോസസിങ് യൂണിറ്റാണുള്ളത്.ചുവപ്പ്, നീല, പിങ്ക്,മിഡ്നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാണ് ഐഫോൺ 13, മിനി ഫോണുകൾ. 

അവസാനമിറങ്ങിയ മോഡലിനേക്കാൾ 50 ശതമാനം കൂടുതൽ വേഗമുള്ള പ്രോസസിങ്, 30 ശതമാനം കൂടുതൽ വേഗതയുള്ള ഗ്രാഫിക്സ് എന്നിവ ഫോണിനുണ്ട്. ഐപി 68 സുരക്ഷാനിലവാരം, 5ജി സൗകര്യം, സിനിമാ നിലവാരത്തിലുള്ള വിഡിയോകൾ ഷൂട്ട് ചെയ്യാനായി സിനിമാറ്റിക് മോഡ്,  സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ തുടങ്ങിയവ സവിശേഷതകളാണ്. 

ഐഫോൺ 13, മിനി ഫോണുകൾക്ക് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുണ്ട്. ഫോണുകളുടെ വില: ഐഫോൺ 13 ( 79,900 രൂപ മുതൽ) മിനി (69,900 രൂപ മുതൽ) , പ്രോ(119,000 രൂപ മുതൽ), പ്രോ മാക്സ് (129,900 രൂപ മുതൽ). വെള്ളിയാഴ്ച മുതൽ പ്രീ ബുക് ചെയ്യാം. 

നിലവിലെ ടാബ്‌ലറ്റുകളേക്കാൾ 6 മടങ്ങ് കരുത്തുറ്റ, എ13 ബയോണിക് ചിപ്സെറ്റുള്ള ഐപാഡ്, 8.3 ഇഞ്ച് സ്ക്രീൻ, 5ജി സൗകര്യം, ടച്ച് ഐഡി എന്നിവയുള്ള ഐപാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7 തുടങ്ങിയവയും പുറത്തിറക്കി.

English Summary: Apple iPhone 13 launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com