പാരിസ് ∙ ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കയിലെ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവി ഫ്രഞ്ച് സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ആഫ്രിക്കയിലെ മാലി, നൈജർ മേഖലകൾ കേന്ദ്രമാക്കിയ ഐഎസ് ഇൻ ഗ്രേറ്റർ സഹാറയുടെ (ഐഎസ്ജിഎസ്) തലവനാണു സഹ്റാവി.... Greater Sahara IS, IS Sahara, ISIS Sahara,a France Sahara, Emmanuel Macron,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കയിലെ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവി ഫ്രഞ്ച് സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ആഫ്രിക്കയിലെ മാലി, നൈജർ മേഖലകൾ കേന്ദ്രമാക്കിയ ഐഎസ് ഇൻ ഗ്രേറ്റർ സഹാറയുടെ (ഐഎസ്ജിഎസ്) തലവനാണു സഹ്റാവി.

കഴിഞ്ഞ വർഷം നൈജറിൽ 7 ഫ്രഞ്ച് സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയതിനെത്തുടർന്നാണു ഫ്രഞ്ച് സേന ഇയാളെ വകവരുത്താനായി നീക്കം തുടങ്ങിയത്. 2017 ൽ നൈജറിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 4 യുഎസ് സൈനികരും 4 നൈജർ സേനാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഐഎസ് 2016ൽ തട്ടിയെടുത്ത യുഎസ് പൗരൻ ജെഫ്രറി വുഡ്കെ ഇനിയും മോചിതനായിട്ടില്ല.

ADVERTISEMENT

കഴിഞ്ഞ മാസമാണു ഫ്രഞ്ച് ഭീകരവിരുദ്ധ സേന സഹ്റാവിയെ വധിച്ചതെങ്കിലും കൊല്ലപ്പെട്ടതു ഭീകരനേതാവു തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയാണു പ്രഖ്യാപനം വൈകിച്ചതെന്നു ഫ്രഞ്ച് പ്രതിരോധ മന്ത്രി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണു ഭീകരനേതാവിനെ ഇല്ലായ്മ ചെയ്തെന്ന പ്രഖ്യാപനം നടത്തിയത്.

ആഫ്രിക്കയിലെ വിവിധ തീവ്രവാദ വിഭാഗങ്ങളുടെ കൂട്ടായ്മയായ മുജാവോയുടെ തലവനായിരുന്ന സഹ്റാവി 2012 ൽ മാലി പട്ടണമായ ഗാവോ കീഴടക്കിയെങ്കിലും പിറ്റേവർഷം ഫ്രഞ്ച് സേന തിരിച്ചുപിടിച്ചു. ആദ്യകാലത്തു അൽ ഖായിദ ബന്ധം പുലർത്തിയിരുന്നുവെങ്കിലും 2015 ലാണു മറ്റ് ആഫ്രിക്കൻ സംഘടനകളുമായി ബന്ധം അവസാനിപ്പിച്ച് ഐഎസ്ജിഎസ് രൂപീകരിച്ചത്. തുടർന്ന് നൈജർ, ബുർക്കിനഫാസോ എന്നീ അയൽരാജ്യങ്ങളിലും നൂറുകണക്കിനു ഭീകരാക്രമണങ്ങൾ നടത്തി.

ADVERTISEMENT

English Summary: France troops kill ISIS head in Greater Sahara