ADVERTISEMENT

ലാഗോസ് ∙ മോചനദ്രവ്യം ലഭിച്ചതിനെ തുടർന്ന്, ബന്ദികളാക്കിയ 10 നൈജീരിയൻ വിദ്യാർഥികളെ അക്രമികൾ വിട്ടയച്ചു. 21 പേരെ കൂടി ഇനി വിട്ടയയ്ക്കാനുണ്ട്. എല്ലാവരെയും വിട്ടയയ്ക്കുമെന്ന് വാഗ്ദാനം ചെയ്താണ് 3 ദിവസം മുൻപ് പണം വാങ്ങിയത്. ജൂലൈ 5നാണു സ്കൂൾ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി കൊള്ളക്കാർ 120 കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

പല തവണയായി കുട്ടികളെ വിട്ടയച്ചെങ്കിലും കൂടുതൽ പണത്തിനായി വിലപേശുകയാണിവർ. കഴിഞ്ഞ വർഷം 1400 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 200 പേരെ ഇനിയും വിട്ടുകൊടുത്തിട്ടില്ല. 16 കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തു. സുരക്ഷാ പ്രശ്നം മൂലം 10 ലക്ഷത്തോളം കുട്ടികൾ സ്കൂളിൽ പോകുന്നില്ല.

English Summary: Bandits release 10 students kidnapped two months ago from Nigerian school
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com