ADVERTISEMENT

മെക്സിക്കോ സിറ്റി ∙ യൂറോപ്യൻ യൂണിയൻ പോലെ ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്കായി പൊതുസംവിധാനം രൂപീകരിക്കണമെന്ന നിർദേശവുമായി മെക്സിക്കോ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി.

കമ്യൂണിറ്റി ഓഫ് ലാറ്റിൻ അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്സ് (സിഇഎൽഎസി) സമ്മേളനത്തിൽ മെക്സിക്കോ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ അടക്കം 12ൽപരം രാഷ്ട്രത്തലവന്മാരാണ് നിർദേശം മുന്നോട്ടുവച്ചത്.

യുഎസ് അനുകൂല നിലപാടാണ് നിലവിലെ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന് (ഒഎഎസ്) ഉള്ളതെന്നും ക്യൂബ അടക്കമുള്ള രാജ്യങ്ങളെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

English Summary: European Union-style bloc pitched for Latin America, Caribbean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com