ADVERTISEMENT

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ തലവനെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഈസ്റ്റ് ഇന്തൊനീഷ്യ മുജാഹിദീൻ (എംഐടി) മേധാവി അലി കലോറയാണ് സുലവേസി ദ്വീപിലെ വനമേഖലയിൽ ജാക് രമധാൻ എന്ന അനുയായിയോടൊപ്പം കൊല്ലപ്പെട്ടത്.

അടുത്തിടെ 4 ഗ്രാമീണരെ കൊന്നതുൾപ്പെടെ രാജ്യത്ത് ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകിയ സംഘടനയാണ് എംഐടി. യുഎസ് ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിനോദസഞ്ചാര ദ്വീപായ ബാലിയിൽ 2002 ൽ ഉണ്ടായ ബോംബാക്രമണത്തിൽ 202 പേർ കൊല്ലപ്പെട്ടതിനുശേഷമാണ് ഇന്തൊനീഷ്യയിൽ ഭീകരർക്കെതിരെ നടപടി  ശക്തമാക്കിയത്.

English Summary: Indonesian terrorist leader killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com