ഫ്രഞ്ച് കത്തോലിക്കാ സഭയിലെ പീഡനം: മാർപാപ്പ ഖേദം പ്രകടിപ്പിച്ചു

Pope-Francis
ഫ്രാന്‍സിസ് മാര്‍പാപ്പ
SHARE

വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ നടന്ന പീഡനം സംബന്ധിച്ച റിപ്പോർട്ട് ലജ്ജാകരമാണെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബിഷപ്പുമാരും സന്യാസശ്രേഷ്ഠന്മാരും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. 

1950 മുതലുള്ള 7 പതിറ്റാണ്ടിനിടെ ഫ്രഞ്ച് കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്തരും മറ്റു ജീവനക്കാരും ചേർന്ന് 3,30,000 പേരെ പീഡിപ്പിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിൽ 2,16,000 പേർ (കൂടുതലും കുട്ടികൾ) വൈദികരുടെയും സന്യസ്തരുടെയും ലൈംഗിക പീഡനത്തിനിരയായെന്ന് സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ പുറത്തുവരാൻ വൈകിയതിൽ ദുഃഖമുണ്ടെന്നും കുറ്റക്കാരെ കോടതിയിൽ വിചാരണ ചെയ്ത് തക്ക ശിക്ഷ നൽകണമെന്നും അതിജീവിതർക്ക് സഭ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷന്റെ അധ്യക്ഷൻ ഴാൻ മാർക് സൗവ് പറഞ്ഞു.

English Summary: Pope ashamed of sexual abuse in France

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA