ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ പ്രധാന സിഖ് ആരാധനാ കേന്ദ്രമായ കർതേ പർവൻ ഗുരുദ്വാര താലിബാൻ സംഘം ആക്രമിച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം സായുധരായ ഒരു സംഘം എത്തി കാവൽ നിന്നവരെ കെട്ടിയിട്ട ശേഷമാണ് വിശുദ്ധ ഗ്രന്ഥം അടക്കമുള്ളവ നശിപ്പിച്ചത്. സിസിടിവി ക്യാമറകളും തകർത്തു.

താലിബാൻ അധികാരം പിടിച്ച ശേഷം രാജ്യത്തെ സിഖ്, ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങൾ കാബൂൾ നഗരത്തിന്റെ വടക്കുള്ള ഈ ഗുരുദ്വാരയിലാണ് അഭയം തേടിയിരുന്നത്. ഏതാനും ദിവസം മുൻപ് പഖ്തിയ പ്രവിശ്യയിലെ ഗുരുദ്വാരയിലെത്തിയ താലിബാൻ സംഘം അവിടെ നാട്ടിയിരുന്ന കൊടി എടുത്തുമാറ്റിയിരുന്നു. ഗുരുനാനാക് സന്ദർശിച്ചിട്ടുള്ളതാണ് ഈ ഗുരുദ്വാര. താലിബാൻ ഭരണമേറ്റെടുത്തതോടെ ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണം വ്യാപകമായിട്ടുണ്ട്.

അതേസമയം, ഐഎസ് ഭീകരർക്കെതിരെ താലിബാൻ സർക്കാർ നീക്കം ശക്തമാക്കി. വടക്കൻ കാബൂളിൽ 4 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായും അവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. 

അതിനിടെ, ജലാലാബാദ് നഗരത്തിൽ 2 താലിബാൻകാരെ അജ്ഞാതൻ വെടിവച്ചുകൊന്നു. ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ജലാലാബാദ് ഇരുസംഘങ്ങളുടെയും ഏറ്റുമുട്ടലിന്റെ വേദിയായി മാറുകയാണ്

English Summary: Taliban destroyed Sikh temple in Kabul 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com