വീണ്ടും നിശ്ചലമായി ഫെയ്സ്ബുക്

FILES-US-INTERNET-POLITICS-COMPUTERS-FACEBOOK
SHARE

കലിഫോർണിയ ∙ ആഴ്ചയിൽ രണ്ടാം തവണയും പ്രവർത്തനം തടസ്സപ്പെട്ടതിന് ഉപയോക്താക്കളോടു ഫെയ്സ്ബുക് മാപ്പ് ചോദിച്ചു. കോൺഫിഗറേഷൻ പ്രശ്നങ്ങൾ കാരണമാണു ഇത്തവണയും ഫെയ്സ്ബുക്കും കമ്പനിയുടെ മറ്റു സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ, വർക്സ്പേസ് തുടങ്ങിയവയും നിശ്ചലമായത്. കഴിഞ്ഞ തിങ്കളാഴ്ച 7 മണിക്കൂർ ഫെയ്സ്ബുക്കിന്റെ ആപ്പുകൾ നിലച്ചിരുന്നു.

ഫെയ്സ്ബുക്കിനെ പരിഹസിച്ചുള്ള ട്വീറ്റുകളും മീമുകളും ട്വിറ്ററിൽ നിറഞ്ഞു. സ്വന്തമായി ഒരു സമൂഹമാധ്യമം ഉണ്ടാകേണ്ടതിന്റെ ആവശ്യമാണിതു കാണിക്കുന്നതെന്നു റഷ്യ പ്രതികരിച്ചു. ഒരു വൻശക്തിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നതിന്റെ പ്രശ്നങ്ങളാണു ലോകം നേരിട്ടതെന്നു യൂറോപ്യൻ യൂണിയൻ പറഞ്ഞു.

English Summary: Facebook down again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA