ലൈംഗിക ആരോപണം: ആൻഡ്രൂ രാജകുമാരനെതിരെ കേസെടുക്കില്ലെന്ന് യുകെ പൊലീസ്

andrew
SHARE

ലണ്ടൻ ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്‍ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ കേസെടുക്കില്ലെന്ന് യുകെ പൊലീസ് അറിയിച്ചു. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത അവകാശപ്പെട്ടിരുന്നു. 

എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാണ്, നടപടി ആവശ്യമില്ലെന്നു തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

English Summary: UK police won't take action against Prince Andrew

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA