ADVERTISEMENT

ന്യൂയോർക്ക് ∙ ക്ലാസിക് ടിവി പരമ്പര സ്റ്റാർട്രെക്കിലെ ക്യാപ്റ്റൻ കിർക്കിന്റെ വേഷമാണ് നടൻ വില്യം ഷാട്നറെ (90) ലോകപ്രശസ്തനാക്കിയത്. പരമ്പരയിൽ ബഹിരാകാശത്ത് അങ്ങോളമിങ്ങോളം ക്യാപ്റ്റൻ കിർക്ക് സഞ്ചരിച്ചു. ഇപ്പോഴിതാ യഥാർഥ ജീവിതത്തിലും അതു സംഭവിച്ചിരുന്നു.

ഇന്നലെ രാത്രി 8.30ന് ടെക്സസിലെ വാൻഹോണിൽ നിന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപാർഡ് നടത്തിയ ‘സബ് ഓർബിറ്റൽ’ യാത്രയിൽ ഷാട്നർ ബഹിരാകാശത്തെത്തി. അരമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ തിരിച്ചുഭൂമിയിലെത്തിയതോടെ ലോകത്തെ ഏറ്റവും പ്രായമുള്ള ബഹിരാകാശയാത്രികനെന്ന റെക്കോർഡ്. 

ഷാറ്റ്നർക്കൊപ്പം നാസ എൻജിനീയർ ക്രിസ് ബോഷ്വാസിൻ, സംരംഭകനായ ഗ്ലെൻ ജി വ്രൈസ്, ബ്ലൂ ഒറിജിൻ വൈസ് പ്രസിഡന്റ് ഓഡ്രി പവേഴ്സ് എന്നിവരുമുണ്ടായിരുന്നു. 60 അടി പൊക്കമുള്ള ന്യൂ ഷെപാഡ് പേടകം 100 കിലോമീറ്റർ ഉയരത്തിലുള്ള, ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി കടന്നു പോയി.

ജൂലൈ 20ന് ആണ് ബ്ലൂ ഒറിജിൻ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തിയത്. ജെഫ് ബെസോസും ഉൾപ്പെട്ട യാത്രാസംഘത്തിലെ അംഗമായിരുന്ന വാലി ഫങ്ക് (82) അതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത്. പ്രതിയോഗികളായ വെർജിൻ ഗലാറ്റിക്, സ്പേസ് എക്സ് എന്നീ കമ്പനികളുമായി മത്സരത്തിലാണ് ബ്ലൂ ഒറിജൻ. 

English Summary: William Shatner's historic space flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com