ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പീഡനക്കേസുകളിൽ തുടർച്ചയായി പ്രതിയാവുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ പാക്കിസ്ഥാൻ. കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ (സിഐഐ) എതിർപ്പിനെ തുടർന്നാണിത്.

വിധിതീർപ്പ് വേഗത്തിലാക്കാനും ശിക്ഷകൾ കർശനമാക്കാനും വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഭേദഗതി പാസാക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക വിഷയങ്ങളിൽ പാക്ക് സർക്കാരിനും പാർലമെന്റിനും ഉപദേശം നൽകുന്ന ഭരണഘടനാസ്ഥാപനമാണ് സിഐഐ. വിവാദ വ്യവസ്ഥ അനിസ്‌ലാമികമാണെന്നായിരുന്നു സിഐഐയുടെ വിലയിരുത്തൽ.

Content Highlights: Pakistan, Rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com