ട്രംപിന് ബ്ലാക്ക് ബെൽറ്റ്; ‘വീണ്ടും പ്രസിഡന്റായാൽ പാർലമെന്റിൽ തയ്ക്വാൻഡോ വേഷത്തിലെത്തും’

Donald-Trump-5
ഡോണൾഡ് ട്രംപ്
SHARE

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനു പ്രായമായെന്നും ഫിറ്റ്നസില്ലെന്നും കരുതിയവർ ഞെട്ടട്ടെ. ഫ്ലോറിഡയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ അമേരിക്കയുടെ മുൻ പ്രസിഡന്റ് ട്രംപിനു കിട്ടിയത് തയ്‌ക്വാൻഡോ ‘ബ്ലാക്ക് ബെൽറ്റ്’. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചത്.

ശക്തമായ പ്രതിരോധം തീർക്കുന്ന കായികാഭ്യാസമാണ് തയ്‌ക്വാൻഡോയെന്നു ട്രംപ് പ്രശംസിച്ചു. വീണ്ടും അധികാരത്തിലെത്തിയാൽ പാർലമെന്റിൽ തയ്ക്വാൻഡോ വേഷത്തിലെത്തുമെന്നും ട്രംപ് ഉറപ്പു നൽകി. ഇതോടെ ബ്ലാക്ക് ബെൽറ്റിന്റെ കാര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ട്രംപും ഒപ്പത്തിനൊപ്പമെത്തി. 2013ൽ ദക്ഷിണകൊറിയ സന്ദർശനത്തിനിടെ പുടിന് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചിരുന്നു.

English Summary: Donald Trump Awarded Taekwondo Ninth Dan Black Belt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA