കോവിഡ് നിയന്ത്രണങ്ങൾ: നെതർലൻഡ്സിലും ബൽജിയത്തിലും പ്രതിഷേധം

BELGIUM-POLITICS-HEALTH-VIRUS-DEMO
കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന പ്രകടനം. ചിത്രം: എപി
SHARE

ആംസ്റ്റർഡാം∙ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിലും ബൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം. നെതർലൻഡ്സിൽ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഹേഗിൽ യുവസംഘങ്ങൾ നടത്തിയ പ്രതിഷേധപ്രകടനങ്ങൾക്കിടെ തെരുവിൽ തീപിടിത്തമുണ്ടായി. അൽക്മാറിലും അൽമെലോയിലും ഫുട്ബാൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ നിയന്ത്രണങ്ങൾ തകർത്ത് അകത്തു പ്രവേശിച്ചതു പ്രക്ഷുബ്ധരംഗങ്ങൾ സൃഷ്ടിച്ചു. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഇന്നലെ ആയിരക്കണക്കിനാളുകൾ കോവിഡ് നിയന്ത്രണത്തിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങി. വാക്സീൻ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

ഓസ്ട്രിയയിൽ ലോക്‌‍‍ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിനു പ്രതിഷേധക്കാർ വിയന്നയിലെ തെരുവുകളിലിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഇറ്റലി, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.

English Summary: Protest against Covid restrictions in Netherlands

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA