യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി; 5 മരണം

HIGHLIGHTS
  • അക്രമി അനേകം കേസുകളിലെ പ്രതി; വാഹനവും കസ്റ്റഡിയിൽ
vehicle-plows-into-christmas-parade-usa
യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചു കയറിയ അപകടം ഉണ്ടായ സ്ഥലം
SHARE

വൗക്കേഷ (യുഎസ്) ∙ വിസ്‌കോൻസെൻ സംസ്ഥാനത്തെ വൗക്കേഷ പട്ടണത്തിൽ ഞായറാഴ്ച സന്ധ്യയോടെ നടന്ന ക്രിസ്മസ് പരേഡിലേക്കു വാഹനം ഓടിച്ചുകയറ്റിയതിനെ തുടർന്ന് 5 മരണം. കുഞ്ഞുകുട്ടികളടക്കം 40ൽ ഏറെ പേർക്കു പരുക്കേറ്റു.

WISCONSIN-PARADE/
യുഎസിൽ വിസ്‌കോൻസെനിലുള്ള വൗക്കേഷ പട്ടണത്തിൽ ക്രിസ്മസ് പരേഡിലേക്ക് ഓടിച്ചുകയറ്റിയ വാഹനം (വിഡിയോ ദൃശ്യം).

വാഹനമോടിച്ച ഡാരൽ ബ്രൂക്ക്സിനെ (39) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനേകം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളയാളാണിതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരാക്രമണമെന്ന നിലയിലല്ല ഇപ്പോൾ അന്വേഷണം നടക്കുന്നത്. ചുവന്ന എസ്‌യുവി അതിവേഗത്തിൽ ഓടിച്ചുകയറ്റുന്നതിന്റെ വിഡിയോ ലഭ്യമായിട്ടുണ്ട്. വാഹനം നിർത്താനായി പൊലീസ് വാഹനത്തിനു നേരെ വെടിയുതിർക്കുകയും ചെയ്തു.

കുട്ടികളടക്കമുള്ള വിശ്വാസികൾ ക്രിസ്മസ് പാപ്പാ തൊപ്പികളും വർണപ്പകിട്ടേറിയ വേഷവും അണിഞ്ഞ് അലങ്കരിച്ച നഗരവീഥിയിലൂടെ ഘോഷയാത്രയായി പോകുന്നതിനിടയാണു വാഹനം ഇടിച്ചുകയറിയത്. പരുക്കേറ്റവരിൽ കത്തോലിക്കാ പുരോഹിതനും ഉണ്ടെന്ന് മിൽവോക്കി അതിരൂപതാ വക്താവ് അറിയിച്ചു. മിൽവോക്കിയിൽ നിന്ന് 32 കിലോമീറ്റർ മാത്രം അകലെയുള്ള ചെറുപട്ടണമാണ് വൗക്കേഷ.

English Summary: 40 Injured In US As Vehicle Plows Into Christmas Parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA