സമാധാന നൊബേൽ നേടിയ ഇത്യോപ്യൻ പ്രധാനമന്ത്രി യുദ്ധമുഖത്ത്

HIGHLIGHTS
  • ഭരണച്ചുമതല ഉപപ്രധാനമന്ത്രിക്ക് കൈമാറി
Abiy-Ahmed-Ali
അബി അഹമ്മദ്
SHARE

അ‍‍ഡിസബാബ ∙ ആഭ്യന്തര യുദ്ധം രൂക്ഷമായ ഇത്യോപ്യയിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് യുദ്ധത്തിനിറങ്ങുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവുകൂടിയായ പ്രധാനമന്ത്രി അബി അഹമ്മദാണ് ഉപപ്രധാനമന്ത്രിക്ക് ഭരണച്ചുമതല കൈമാറി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയത്. സർക്കാർ സേനയ്ക്കെതിരെ പൊരുതി മുന്നേറുന്ന ടിഗ്രയൻ പോരാളികളെ നേരിടാനാണ് അബി അഹമ്മദിന്റെ പടയൊരുക്കം. 

2021 ൽ ലോകത്ത് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട രാജ്യമെന്ന ചോരപ്പാടും ഇത്യോപ്യയ്ക്കാണ്. ഇതുവരെ 20,000 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. പല പ്രധാന നഗരങ്ങളും കീഴടക്കി മുന്നേറുന്ന വിമതരെ വീഴ്ത്താൻ രക്തസാക്ഷിയായാലും മുൻനിരയിൽ തന്നെ നിന്നു പോരാടാനാണ് അബി അഹമ്മദിന്റെ തീരുമാനം. സമാധാനത്തിന് നൊബേൽ പുരസ്കാരം നേടിയ വ്യക്തി 2 വർഷത്തിനിടെ യുദ്ധഭൂമിയിൽ പോരിനിറങ്ങുന്നതിന്റെ വിരോധാഭാസം സജീവ ചർച്ചയാകുമ്പോൾ നാടും ജനങ്ങളുമാണ് വലുതെന്ന നിലപാടിലാണ് അബി.

രാജ്യത്തെ രക്ഷിക്കാൻ സേനയിൽ അണിചേരാൻ അബി അഹമ്മദ് ആഹ്വാനം ചെയ്തു. ഇത്യോപ്യയുടെ രക്തരൂക്ഷിതമായ ചരിത്രം പരിശോധിച്ചാൽ ഹെയ്‍ലി സെലാസിയുൾപ്പെടെയുള്ള ചക്രവർത്തിമാർ യുദ്ധക്കളത്തിൽ വീണു മരിച്ചവരാണ്. ഈ സാഹചര്യത്തിൽ അബിയുടെ പോരാട്ടത്തിൽ അദ്ഭുതമില്ലെന്നാണ് ചരിത്രകാരൻമാരുടെ പക്ഷം. ചാഡ് പ്രസിഡന്റ് ഇദ്രിസ് ദെബി കഴിഞ്ഞ ഏപ്രിലിൽ വിമതരുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു. 

English Summary: Ethiopian prime minister Abiy Ahmed delegates duties to deputy to go to war's front lines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA