അഫ്ഗാനിൽനിന്ന് ശർബത്ത് ഇറ്റലിയിലേക്ക്; ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച വനിത

Sharbat-Gula
ശർബത്ത് ഗുല
SHARE

റോം ∙ പച്ചനിറമുള്ള കണ്ണുകൾകൊണ്ട് തുറിച്ചുനോക്കി ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു. അഫ്ഗാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇറ്റലിയിൽ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാർ നൽകും.

1984 ൽ സ്റ്റീവ് മക്‌കറി ക്യാമറയിൽ പകർത്തി നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്ന ഫോട്ടോയിലൂടെയാണു ശർബത്തിനെ ലോകം അറിഞ്ഞത്. അന്നു 12 വയസ്സായിരുന്നു. അൽപകാലം പാക്കിസ്ഥാനിൽ കഴിഞ്ഞ ശേഷം തിരികെ കാബൂളിലെത്തിയ ശർബത്തിന് അന്നത്ത അഫ്ഗാൻ സർക്കാർ വീടു നൽകിയിരുന്നു.

English Summary: Afghanistan lady Sharbat Gula to Italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA