യുകെ പാർലമെന്റിൽ ശിശുവിലക്ക്, പ്രതിഷേധം

Stella-Creasy
സ്റ്റെല്ല ക്രീസി
SHARE

ലണ്ടൻ ∙ പാർലമെന്റ് അംഗങ്ങൾ സഭയിൽ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യുകെയിൽ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങൾ സഭയിൽ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തിൽ വന്നത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയിൽ കൊണ്ടുവരരുതെന്നു തന്നോട് നിർദേശിച്ചതായി ലേബർ പാർട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി ഇന്നലെ പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. നേരത്തെ 2 കുട്ടികളെയും സഭയിൽ കൊണ്ടുവന്നിരുന്നെന്നും സ്റ്റെല്ല പറഞ്ഞു. ‌

പിൻബഞ്ചിലിരുന്ന് അമറുന്ന അംഗങ്ങൾ സൃഷ്ടിക്കുന്നത്ര തടസ്സം സഭയിൽ കുട്ടികൾ ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഗ്രീൻ പാർട്ടി അംഗം കാരലിൻ ലൂക്കാസിന്റെ പ്രതികരണം.

Content Highlight: Stella Creasy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA