ADVERTISEMENT

ജൊഹാനസ്ബർഗ് ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് സഞ്ചാരികളെ വിഷമത്തിലാക്കി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബ്രിട്ടൻ വ്യാഴാഴ്ച തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളും പിന്നാലെ വിലക്കുമായെത്തി. 

ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരീക്ഷിക്കാൻ ഇന്ത്യ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളുമായി പ്രത്യേക യാത്രാവിമാന സംവിധാനം ഇന്ത്യയ്ക്കില്ലാത്തതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ ഏറെ വിഷമിക്കും. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ ഈ രാജ്യങ്ങളിലുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന ഭീതിയിൽ എത്രയും വേഗം ദക്ഷിണാഫ്രിക്ക വിടാനുള്ളവരുടെ തിരക്കാണ് വിമാനത്താവളങ്ങളിലെല്ലാം. കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെയാണു വിലക്കെന്ന് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യമന്ത്രി ജോയ് ഫാല പറഞ്ഞു.

Content Highlight: Omicron Variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com