പ്രസവമടുത്തു, സൈക്കിളെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു; എംപിക്ക് സുഖപ്രസവം

Julie-Anne-Genter-1248
സൈക്കിളിൽ ആശുപത്രിയിലേക്കു പോകുന്ന ന്യൂസീലൻഡ് എംപി ജൂലി ആൻ ജന്റർ (ഇടത്), ജൂലി ആൻ ജന്റർ (മധ്യത്തിൽ), ജൂലി കുഞ്ഞിനും ഭർത്താവിനുമൊപ്പം (വലത്)
SHARE

വെല്ലിങ്ടൻ ∙ ഞായർ പുലർച്ചെ 2 നു പേറ്റുനോവു തുടങ്ങിയതും ജൂലിയും ഭർത്താവും ഓരോ സൈക്കിളുമെടുത്ത് നേരെ ആശുപത്രിയിലേക്കു വച്ചുപിടിച്ചു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി, 3 മണി കഴിഞ്ഞു 4 മിനിറ്റായപ്പോൾ സുഖപ്രസവവും കഴിഞ്ഞു: പെൺകുഞ്ഞ്.

ന്യൂസീലൻഡിലെ ഗ്രീൻസ് പാർട്ടി നേതാവും പാർലമെന്റ് അംഗവുമായ ജൂലി ആൻ ജന്റർ മൂന്നു വർഷം മുൻപ് ആദ്യപ്രസവത്തിനും സൈക്കിളിലാണ് ആശുപത്രിയിലെത്തിയത്. അന്നു മകൻ ജനിക്കുമ്പോൾ അമ്മ മന്ത്രിയായിരുന്നു.

യുഎസിലെ മിനസോഡയിൽ ജനിച്ച ജൂലി 2006ലാണു ന്യൂസീലൻഡിലേക്കു കുടിയേറിയത്. പ്രസവാവധിയെടുത്തും കൈക്കുഞ്ഞുമായി യുഎൻ സമ്മേളനത്തിനെത്തിയും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനും ലോകശ്രദ്ധ നേടിയിരുന്നു.

English Summary: New Zealand politician cycles to hospital in labour, gives birth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA