ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കൂട്ടാൻ സ്വിറ്റ്സർലൻഡിൽ ജനകീയാനുമതി

Health Worker Covid
പ്രതീകാത്മക ചിത്രം
SHARE

സൂറിക് ∙ കയ്യടിയും അഭിനന്ദനങ്ങളും മാത്രം പോരാ, ആരോഗ്യപ്രവർത്തകർക്കു മികച്ച തൊഴിൽ സാഹചര്യങ്ങളും ശമ്പള വർധന അടക്കമുള്ള നിർദേശങ്ങളും നടപ്പാക്കണമെന്നു സ്വിസ് ജനത ഹിതപരിശോധനയിലൂടെ വിധിയെഴുതി. സർക്കാരും പാർലമെന്റിലെ ഭൂരിപക്ഷവും എതിർത്തിട്ടും ഒരു വിഭാഗം ജീവനക്കാർ രാജ്യവ്യാപകമായി ഹിതപരിശോധനയ്ക്ക് അനുമതി നേടുകയും ബാലറ്റിലൂടെ ജയം നേടി ഭരണഘടനയുടെ അംഗീകാരം നേടുകയുമായിരുന്നു. 61% പേരാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങളെ പിന്തുണച്ചത്.

നഴ്സിങ് സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും സംഘടനകൾക്ക് ഇതു സ്വീകാര്യമായില്ല. തുടർന്നു രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്തിയാണു ഹിതപരിശോധനയ്ക്ക് അനുമതി നേടിയത്. സ്വിസ് ഹെൽത്ത് കെയർ മേഖലയിൽ നിലവിൽ 11,000 ഒഴിവുകളാണുള്ളത്. 2029ന് അകം 70,000 നഴ്‌സുമാരെ കൂടി ആവശ്യമായിവരുമെന്നു സംഘടനകൾ പറയുന്നു.

English summary: Swiss voters approve their government’s Covid policy in a referendum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA