നെതർലൻഡ്സിൽ ഒമിക്രോൺ നേരത്തേ കണ്ടെത്തി

HIGHLIGHTS
  • ജപ്പാനിലും ഫ്രാൻസിലും ആദ്യ കേസുകൾ; യുകെയിൽ മാസ്ക് കർശനമാക്കി
1248-omicron-variant
SHARE

ആംസ്റ്റർഡാം/പാരിസ് ∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്നതിനു മുൻപു തന്നെ രാജ്യത്ത് ഇതു കണ്ടെത്തിയിരുന്നതായി നെതർലൻഡ്സ് ആരോഗ്യവിഭാഗം അറിയിച്ചു. നവംബർ 26ന് ജൊഹാനസ്ബർഗിൽ നിന്നും കേപ്‍ടൗണിൽ നിന്നുമുള്ള 2 വിമാനങ്ങളിലെത്തിയ 14 പേരിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതിനു മുൻപായിരുന്നു ഇത്. 

ജപ്പാനിലും ഫ്രാൻസിലും ആദ്യമായി ഓരോ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി ഇതുവരെ 42 കേസുകളാണു റിപ്പോർട്ട് ചെയ്തത്. യുകെയിൽ കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലുമുൾപ്പെടെ മാസ്ക് വീണ്ടും നിർബന്ധമാക്കി. റഷ്യയിൽ ഒമിക്രോൺ ഭീഷണി നേരിടാൻ ഒരാഴ്ചയ്ക്കകം കർമപദ്ധതി തയാറാക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശം നൽകി. സെപ്റ്റംബറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച നോർവേയിലും മാസ്ക് നിർബന്ധമാക്കി. 

English Summary: Omicron variant found earlier in netherlands

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA