ADVERTISEMENT

ഓക്സ്ഫഡ് ടൗൺഷിപ് ∙ അമേരിക്കയിലെ മിഷിഗനിൽ സ്കൂളിൽ 15 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 3 വിദ്യാർഥികൾ മരിച്ചു; ഒരു അധ്യാപകനും 7 വിദ്യാർഥികൾക്കും ഗുരുതരമായി പരുക്കേറ്റു. നഗരത്തിലെ ഓക്സ്ഫഡ് ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. സെമി ഓട്ടമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് 20 തവണ നിറയൊഴിച്ചതായാണ് വിവരം. 14,17 വയസ്സ് പ്രായമുള്ള വിദ്യാർഥിനികളും 16കാരനും ആണ് കൊല്ലപ്പെട്ടത്.

വെടിയുതിർത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. പേരു പുറത്തുവിട്ടിട്ടില്ല. 4 ദിവസം മുൻപ് പിതാവ് വാങ്ങിയ കൈത്തോക്കാണ് വിദ്യാർഥി ഉപയോഗിച്ചതെന്നും പരിശീലനം നടത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. പിടികൂടുമ്പോൾ 7 തിരകൾ തോക്കിൽ ബാക്കിയുണ്ടായിരുന്നു. പെട്ടെന്നു പൊലീസ് സ്ഥലത്തെത്തിയതുകൊണ്ടാണ് കൂടുതൽ ജീവാപായം ഒഴിവായത്.

വെടിവയ്ക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും വിദ്യാർഥിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. 1700 വിദ്യാർഥികൾ ആണ് സ്കൂളിൽ പഠിക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളും ഈയാഴ്ചത്തേക്ക് അടച്ചു.

English Summary: Three died in gun fire in united states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com