ആൽഫ്രഡ് നൊബേൽ; നന്മയുടെ വിൽപത്രം

Nobel Prizes
ആൽഫ്രഡ് നൊബേൽ
SHARE

സ്റ്റോക്കോം ∙ ലോകത്തെ ഏറ്റവും പേരുകേട്ട മികവിന്റെ പുരസ്കാരങ്ങൾക്കു നിമിത്തമായ സ്വീഡിഷ് ശാസ്ത്രപ്രതിഭ ആൽഫ്രഡ് നൊബേലിന്റെ 125–ാം ചരമവാർഷികം ഇന്ന്. ഈ വർഷത്തെ സമാധാന നൊബേൽ നേടിയ മാധ്യമപ്രവർത്തകരായ മരിയ റെസയ്ക്കും ദിമിത്രി മുറടോവിനും നോർവേയിലെ ഓസ്‌ലോ സിറ്റി ഹാളിൽ ഇന്നു പുരസ്കാരം സമ്മാനിക്കും. സ്വീഡനിലെ സ്റ്റോക്കോം ബ്ലൂ ഹാളിലും നൊബേൽ ഫൗണ്ടേഷൻ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഓസ്‌ലോയിലെ ഗ്രാൻഡ് ഹോട്ടലിൽ നൊബേൽ പീസ് പ്രൈസ് വിരുന്നും ഇന്നാണ്. നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10നാണ് എല്ലാ നൊബേൽ പുരസ്കാരങ്ങളും സമ്മാനിക്കാറുള്ളതെങ്കിലും കോവിഡ് കാരണം കഴിഞ്ഞ വർഷം മുതൽ മാറ്റങ്ങൾ വരുത്തിയിരുന്നു. 

1833 ഒക്‌ടോബർ 21നു സ്‌റ്റോക്കോമിലായിരുന്നു ആൽഫ്രഡ് നൊബേലിന്റെ ജനനം. ഡൈനമൈറ്റ് ഉൾപ്പെടെ കണ്ടുപിടിത്തങ്ങളിലൂടെ കോടികളുടെ സമ്പാദ്യം നേടിയ അദ്ദേഹം വിൽപത്രത്തിൽ നിർദേശിച്ചപ്രകാരമാണ് നൊബേൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. 1896 ഡിസംബർ 10ന് ഇറ്റലിയിലെ സാൻ റിമോയിലായിരുന്നു അന്ത്യം. 1900 ൽ നൊബേൽ ഫൗണ്ടേഷൻ തുടങ്ങി; 1901 മുതൽ പുരസ്കാരങ്ങൾ നൽകിത്തുടങ്ങി.

English Summary: Death Anniversary of Alfred Nobel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA