ADVERTISEMENT

നെയ്പീഡോ ∙ മ്യാൻമറിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂചി ജയിൽവേഷത്തിൽ വിചാരണക്കോടതിയിൽ ഹാജരാകുന്ന ചിത്രം പുറത്തുവന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്കുശേഷം അജ്ഞാത സ്ഥലത്ത് തടവിൽ കഴിയുന്ന അവർക്ക് കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണം ലംഘിച്ച കേസിൽ കോടതി 2 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പട്ടാളം അട്ടിമറിച്ച അന്നു മുതൽ മ്യാൻമർ പ്രക്ഷോഭത്തിലാണ്. 2015 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നതുൾപ്പെടെ 100 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന 12 കേസുകളാണ് സൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒപ്പം വിചാരണ നേരിടുന്ന നെയ്പീഡോയിലെ മുൻ മേയർ മ്യോ ഓങ്ങും സൂചിക്കൊപ്പം ജയിൽവേഷത്തിൽ വെള്ളിയാഴ്ച ഹാജരായി.

Content Highlight: Aung San Suu Kyi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com