ലണ്ടൻ∙ ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയൻ വാലാബാഗിൽ 1919 ൽ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാൻ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് സ്കോട്‌ലൻഡ് യാഡ് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വിൻസർ കൊട്ടാരത്തിൽ 19 വയസ്സുകാരൻ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുൻപാണ് ഈ വിഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വിഡിയോയിലുള്ളത് ഇയാൾ തന്നെയാണെന്നാണു സൂചന.
ഇന്ത്യയിൽനിന്നുള്ള സിഖുകാരൻ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.