ന്യൂയോർക്ക് തീപിടിത്തം: ശ്വാസംമുട്ടി 8 കുട്ടികളടക്കം 17 പേർ മരിച്ചു

new-york-apartment-fire-1
തീപിടിത്തത്തമുണ്ടായ അപ്പാർട്മെന്റ് (വിഡിയോ ദൃശ്യം)
SHARE

ന്യൂയോർക്ക് ∙ മൂന്നു പതിറ്റാണ്ടിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചത് 8 കുട്ടികളടക്കം 17 പേർ. 43 പേർ പൊള്ളലേറ്റ് ആശുപത്രിയിലാണ്, ഇതിൽ 13 പേരുടെ നില അതീവഗുരുതരമാണ്.  9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.  

ഇരുനൂറോളം പേർ താമസിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള അപ്പാർട്മെന്റിലെ ഇലക്ട്രിക് ഹീറ്ററിലെ തകരാർ മൂലമാണു തീപിടിത്തമുണ്ടായത്. വീട്ടുകാർ മുറി അടയ്ക്കാതെ ഓടി രക്ഷപ്പെട്ടതോടെ പുക 19 നിലയുള്ള കെട്ടിടം മുഴുവൻ വ്യാപിച്ചു. തീപിടിത്തമുണ്ടായെന്ന സൈറൺ മുഴങ്ങിയെങ്കിലും കനത്ത പുക കാരണം പലർക്കും പുറത്തേക്ക് ഓടി രക്ഷപ്പെടാനായില്ല. കനത്ത പുകയിൽ ശ്വാസംമുട്ടിയാണു പലരും മരിച്ചത്.

English Summary: 17 dead, including 9 children, in New York City apartment fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA