യെമൻ: തട്ടിയെടുത്ത കപ്പലിലുള്ളവരുമായി യുഎൻ സംഘം സംസാരിച്ചു

ship
SHARE

ന്യൂയോർക്ക് ∙ യെമനു സമീപം ഹൂതി വിമതർ പിടിച്ചെടുത്ത യുഎഇ ചരക്കുകപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരുമായി യുഎൻ മിഷനിലെ അംഗങ്ങൾ സംസാരിച്ചു. യുഎൻ സംഘം അസ് സലിഫ് തുറമുഖത്തും പരിസരത്തും നടത്തിയ പതിവു പട്രോളിങ്ങിനിടെയാണ് തീരത്തോടു ചേർന്നു കിടക്കുന്ന കപ്പലിലെ ജീവനക്കാരുമായി അകലെ നിന്ന് സംസാരിച്ചത്. യെമനിലെ ഹുദൈദ തുറമുഖത്തിനടുത്തു വച്ച് ഈ മാസം 2ന് പിടിച്ചെടുത്ത ‘റവാബി’ എന്ന കപ്പലിലെ 11 ജീവനക്കാരിൽ 7 പേർ ഇന്ത്യക്കാരാണ്. ഇവരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

English Summary: UN mission speaks to crew of cargo vessel, seized by Houthi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA