ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്താനായി ചൈനയുടെ ഏജന്റ് സജീവമായി രംഗത്തുണ്ടെന്ന് ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷാ ഏജൻസി എംഐ5 എംപിമാർക്കു മുന്നറിയിപ്പു നൽകി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റീൻ ലീ എന്ന അഭിഭാഷക ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ചാരപ്പണി ചെയ്യുന്നുവെന്നാണു മുന്നറിയിപ്പിലുള്ളത്. ഇവരുടെ ചിത്രവും പുറത്തുവിട്ടു.
ബ്രിട്ടനിലെ പല രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഇവരിൽനിന്നു സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഐ5 വ്യക്തമാക്കിയതിനു പിന്നാലെ, ലീയിൽനിന്നു വർഷങ്ങളായി സംഭാവന സ്വീകരിക്കാറുണ്ടെന്നു ലേബർ പാർട്ടി എംപി ബാരി ഗാർഡിനർ വെളിപ്പെടുത്തി. ഇന്ത്യൻ സമൂഹത്തിനു നിർണായക സ്വാധീനമുള്ള ബ്രെൻഡ് നോർത്ത് മണ്ഡലമാണു ഗാർഡിനറുടേത്. അതേസമയം ചൈന ആരോപണം നിഷേധിച്ചു.
Content Highlight: Christine Lee