അടുത്തയാഴ്ച മുതൽ മാസ്ക് വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാൻ ബ്രിട്ടൻ

1248-boris-johnson
ബോറിസ് ജോൺസൻ (ഫയൽ ചിത്രം)
SHARE

ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. അടുത്ത വ്യാഴം മുതൽ മാസ്കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല. ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോൺസന്റെ പ്രഖ്യാപനം.

ബൂസ്റ്റർ ഡോസ് ക്യാംപെയിനും വിജയം കണ്ടു. തൽക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ല. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

English Summary: Britain to lift additional restrictions including mandatory wearing of face masks: PM Johnson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA