ADVERTISEMENT

വാഷിങ്ടൻ ∙ കൊടുംശൈത്യത്തിൽ കാൽനടയായി യുഎസിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരുക്ക്. ‘ഫ്രോസ്റ്റ്ബൈറ്റ്’ ബാധിച്ച് അപകടകരമാംവിധം മരവിച്ച കൈ ഇനി ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും.

യുഎസ്–കാനഡ അതിർത്തിയിൽനിന്ന് വിമാനത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർക്കു പലവട്ടം ശ്വാസതടസ്സവുമുണ്ടായി. കൊച്ചുകുട്ടി ഉൾപ്പെടെ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം അതിർത്തി കടന്നു യുഎസിലേക്കു പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കൊടുംശൈത്യത്തിൽ മരിച്ചിരുന്നു.

English Summary: Indian woman who was arrested in usa hospitalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com