ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ അഭയാർഥികൾക്കായുള്ള ധനസമാഹര ണത്തിനായി തന്റെ നൊബേൽ സമ്മാന മെഡൽ ലേലത്തിനു വയ്ക്കുമെന്ന് റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറട്ടോവ്. സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ പത്രാധിപരായ മുറട്ടോവ് 2021ലാണു സമാധാന നൊബേൽ സമ്മാനം ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയുമായി പങ്കിട്ടത്. യുദ്ധത്തിൽ പരുക്കേറ്റ കുട്ടികളുടെ അടിയന്തരചികിത്സയാണു മുഖ്യപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ മാധ്യമപ്രവർത്തക ഷന്നാ അഗലകോവ രാജിവച്ചു. റഷ്യ സർക്കാർ അധീനതയിലുള്ള ചാനൽ വൺ ടിവിയുടെ പാരിസിലെ റിപ്പോർട്ടറാണ്.

English Summary: Russian journalist Dmitry Muratov sells Nobel prize to fundraise for Ukrainian refugees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com