ADVERTISEMENT

ലണ്ടൻ ∙ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ശേഷം സ്വത്ത് മറച്ചുവച്ചെന്ന കേസിൽ മുൻ ജർമൻ ടെന്നിസ് സൂപ്പർ താരം ബോറിസ് ബെക്കറിന് (54) ലണ്ടനിലെ കോടതി രണ്ടര വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷയുടെ പകുതി ഭാഗം ജയിലിലും ബാക്കി നിരീക്ഷണത്തിലും പൂർത്തിയാക്കണം.

2017 ജൂണിലാണ് ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നിയമവിരുദ്ധമായി ഭാര്യയ്ക്കും മുൻഭാര്യയ്ക്കും അദ്ദേഹം പണം കൈമാറിയെന്നു കോടതി കണ്ടെത്തി. ലോക ഒന്നാം നമ്പർ താരമായിരുന്ന ബെക്കർ 16 വർഷത്തെ ടെന്നിസ് കരിയറിൽ 6 ഗ്രാൻഡ്സ്ലാം അടക്കം സിംഗിൾസിൽ 49 കിരീടങ്ങൾ നേടിയിട്ടുണ്ട്.

English Summary: Boris Becker sentenced to two-and-a-half years in jail over bankruptcy charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com