ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോയ്ക്കെതിരായ വിശാല സഖ്യത്തിൽ ഇടതു പാർട്ടികളും. സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, ഴാങ് ലക് മെലൻകോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബൗഡ് പാർട്ടി എന്നിവയ്ക്കൊപ്പം കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തിക്കും. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മെലൻകോൺ മൂന്നാമതെത്തിയിരുന്നു. 

ജൂണിൽ നടക്കുന്ന നാഷനൽ അസംബ്ലി തിരഞ്ഞെടുപ്പിൽ 577 ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടുകളിൽ ഇടതു പാർട്ടികൾ പരസ്പരം മത്സരിക്കില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോഹങ്ങളുള്ള മെലൻകോൺ കടുത്ത വിഭാഗീയ ചിന്താഗതിക്കാരനായതിനാൽ ഇവർ എങ്ങനെ ഒരുമിച്ചു പോകുമെന്നതിൽ സംശയമുണ്ട്. പ്രസിഡന്റ് മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടിയും മിതവാദി പാർട്ടികളുമായി ചേർന്ന് എൻസെംബിൾ എന്ന സഖ്യമുണ്ടാക്കിയിട്ടുണ്ട്. 

കടുത്ത മത്സരം ഉണ്ടെങ്കിലും മക്രോയുടെ നേതൃത്വത്തിലുള്ള സഖ്യം തന്നെ നാഷനൽ അസംബ്ലി തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ മരീൻ ലെ പെന്നിന്റെ നാഷനൽ റാലി ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ല.

English Summary: Left parties against Emmanuel Macron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com