യുഎസിൽ കോവിഡ് മരണം 10 ലക്ഷം കവിഞ്ഞു

covid-us
ഫയല്‍ ചിത്രം
SHARE

വാഷിങ്ടൻ ∙ കോവിഡ് മൂലം യുഎസിൽ ആകെ മരണം 10 ലക്ഷം കവിഞ്ഞു. രണ്ടു വർഷത്തിനിടെ 10,26,527 മരണം. ലോകത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന കോവിഡ് മരണസംഖ്യയാണിത്. മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിൽ ദേശീയപതാക പാതി താഴ്ത്തിക്കെട്ടി. ‘10 ലക്ഷം കോവിഡ് മരണം. കുടുംബത്തിലെ തീൻമേശകൾക്കു ചുറ്റും 10 ലക്ഷം ശൂന്യമായ കസേരകൾ. നികത്താനാവാത്ത നഷ്ടങ്ങൾ’– വ്യാഴാഴ്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

എന്നാൽ, മരണസംഖ്യ ഇതിലും കൂടുതലാണെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. 2020 ജനുവരി 20ന് ചൈനയിലെ വുഹാനിൽനിന്ന് സിയാറ്റിലിൽ വിമാനമിറങ്ങിയ യാത്രക്കാരനാണ് യുഎസിൽ റിപ്പോർട്ട് ചെയ്ത ആദ്യകേസ്. രാജ്യത്ത് ആകെ 8 കോടി ജനങ്ങൾക്കു കോവിഡ് ബാധിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി.

English Summary: United States passes one million Covid deaths

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA