ADVERTISEMENT

ബർലിൻ ∙ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ചേരുമെന്നു ഫിൻലൻഡ് പ്രഖ്യാപിച്ചു. പ്രസിഡന്റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്നാ മറിനും ചേർന്നാണു നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്വീഡനും ഇതേ പ്രഖ്യാപനം ഉടൻ നടത്തിയേക്കും.

ഇരുരാജ്യങ്ങളുടെയും തീരുമാനത്തെ ചരിത്രപരം എന്ന് നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബർഗ് വിശേഷിപ്പിച്ചു. നിഷ്പക്ഷത വെടിഞ്ഞ തീരുമാനം തെറ്റായിപ്പോയെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പ്രതികരിച്ചു. ഫിൻലൻഡിനുള്ള വൈദ്യുതി കയറ്റുമതി നിർത്തിവച്ച റഷ്യ, കൂടുതൽ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് നേരത്തേ നിഷ്പക്ഷ നിലപാടായിരുന്നു. അടുത്തയാഴ്ചയോടെ ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് അപേക്ഷ സമർപ്പിക്കും. ബർലിനിൽ നടക്കുന്ന 30 നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഫിൻലൻഡിന് അടിയന്തരമായി അംഗത്വം നൽകണമെന്നു ശുപാർശ ചെയ്തു.

English Summary: Finland and Sweden to join NATO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com