പാക്കിസ്ഥാനിൽ സിഖ് വ്യാപാരികളെ വെടിവച്ചുകൊന്നു

Gun Photo: PopTika/Shutterstock
തോക്ക്. പ്രതീകാത്മക ചിത്രം: PopTika/Shutterstock
SHARE

പെഷാവർ ∙ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ  പ്രവിശ്യയിൽ 2 സിഖ് വ്യാപാരികളെ വെടിവച്ചുകൊന്നു. സൽജീത് സിങ് (42), രഞ്ജിത് സിങ് (38) എന്നിവരെയാണ് 2 ബൈക്കുകളിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തിയത്.

പെഷാവറിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള സർബന്ദിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയുടമകളാണ് ഇവർ. അക്രമത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ അക്രമത്തെ അപലപിക്കുകയും അക്രമികളെ പിടികൂടാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തു. പെഷാവറിൽ പതിനയ്യായിരത്തോളം സിഖ് വംശജർ ജീവിക്കുന്നുണ്ട്.

English Summary: Two Sikh traders shot dead in Pakistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA